മലയാളം മിഷൻ അധ്യാപികയും സാംസ്‌കാരിക പ്രവർത്തകയുമായ സരസ്വതി ചന്ദ്രൻ ഇനി ഓർമ്മ; അന്തിമ കർമ്മങ്ങൾ നാട്ടിൽ

by WhatsUp Mumbai

മുംബൈ: മുംബൈയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ  സാന്നിധ്യമായിരുന്ന വിക്രോളി മലയാളി സമാജം മഹിളാവിഭാഗം പ്രവർത്തകയും മലയാളം മിഷൻ അധ്യാപികയുമായ സരസ്വതി ചന്ദ്രൻ (53) നിര്യാതയായി.അസുഖബാധിതയായി ചികിത്സയിലായിരുന്നു. 

വിക്രോളി ടാഗോർ നഗർ ശ്രദ്ധാ പാരാമൗണ്ടിലായിരുന്നു താമസം. കണ്ണൂർ കമ്പിൽ തിരുമംഗലത്തു വീട്ടിൽ പരേതനായ കുഞ്ഞാമ്പു വൈദ്യരുടേയും മാധവിയുടേയും മകളാണ്.

ഭർത്താവ്: പി. പി. ചന്ദ്രൻ.
മകൾ: തീർഥ ചന്ദ്രൻ.
മരുമകൻ: അനീത്ത്.

ഇന്ന് (01-07-2026) രാവിലെ 9 മണി മുതൽ 12 മണി വരെ ടാഗോർ നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം, തുടർന്ന് അന്തിമ കർമ്മങ്ങൾക്കായി നാട്ടിലേക്ക് കൊണ്ടുപോകും.

You may also like