ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവ്ലിയുടെ നേതൃത്വത്തിൽ മാർച്ച് 8 ഞായറാഴ്ച വൈകിട്ട് 4.30-ന് സാഹിത്യസായാഹ്നം നടക്കും. ‘എൻ്റെ കഥകളും കാലവും’ എന്ന വിഷയത്തിൽ മുംബൈയിലെ ശ്രദ്ധേയനായ കഥാകാരൻ സുരേഷ് വർമ്മ പ്രഭാഷണം നടത്തും. തുടർന്ന് തുറന്ന സംവാദവും ഉണ്ടായിരിക്കും.
ഡോംബിവ്ലി ഈസ്റ്റിലെ ബാജിപ്രഭു ചൗക്കിലുള്ള സമാജം ഹാളിലാണ് പരിപാടി (ശുഭം കരോതി കെട്ടിടം, ബസ് സ്റ്റാൻഡിന് എതിർവശം, രണ്ടാം നില).
ചടങ്ങിൽ ഇന്ത്യ ടുഡേ എഡിറ്റർ എം.ജി. അരുൺ അധ്യക്ഷത വഹിക്കും. എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ സന്തോഷ് പല്ലശ്ശന പരിപാടി നിയന്ത്രിക്കും.
സാഹിത്യപ്രേമികളും പൊതുജനങ്ങളും പങ്കെടുക്കണമെന്ന്
രാജശേഖരൻ നായർ (ജനറൽ സെക്രട്ടറി )
സുരേഷ്ബാബു
കെ കെ (സെക്രട്ടറി – ആർട്സ് & കൾച്ചർ )
ജോയ് ഗുരുവായൂർ (കൺവീനർ സാഹിത്യസായാഹ്നം)
അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 77150 57407, 98208 86717 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.