വനിതാശക്തിക്ക് ആദരം; മാർച്ച് 7-ന് ബോംബെ കേരളീയ സമാജത്തിൽ വനിതാദിനാഘോഷം –ഇൻകം ടാക്സ് കമ്മീഷണർ സ്മിത വി. നായർ മുഖ്യാതിഥി

by WhatsUp Mumbai
Published: Updated:

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നു. മാർച്ച് 7 ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് കേരളഭവൻ നവതി സ്മാരക ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുക.

മുംബൈ ഇൻകം ടാക്സ് കമ്മീഷണർ  സ്മിത വി നായർ മുഖ്യാതിഥിയായി പങ്കെടുക്കും. സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും.


സമാജം നടത്തുന്ന കലാ–സാംസ്കാരിക പരിശീലന ക്ലാസുകളിലെ വനിതാംഗങ്ങളും പരിപാടിയിൽ പങ്കാളികളാകും. സമാജവുമായി ബന്ധപ്പെട്ട എല്ലാ വനിതാ അംഗങ്ങളും എത്തി ആഘോഷം വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.


You may also like