കേരളീയ കൾച്ചറൽ സൊസൈറ്റി പനവേൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു; ഗായിക എസ്. ജാനകിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

by WhatsUp Mumbai

റായ്ഗഡ് : കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ (KCS) ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയുടെ അനുശോചന യോഗവും സംഘടിപ്പിച്ചു. രാവിലെ 8.30-ന് കെ.സി.എസ്. ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ  
സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ എം.എസ്സിന്റെ സാന്നിധ്യത്തിൽ
നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ അരുൺ ആർ.ബി. ദേശീയ പതാക ഉയർത്തി. രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാന്മാർക്കും പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മ ഉൾപ്പെടെ അന്തരിച്ച മറ്റുള്ളവർക്കും ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി.

കെ.സി.എസ്. സെക്രട്ടറി മുരളി കെ.നായർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ അരുൺ ആർ.ബി., കെ.സി.എസ്. ജോയിന്റ് ട്രഷറർ ഒ.സി. അലക്സാണ്ടർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ അരുൺ ആർ.ബിയെ പൊന്നാട അണിയിച്ചും ബൊക്ക നൽകിയും ആദരിച്ചു. നോർക്ക അസിസ്റ്റന്റ് ഓഫീസർ ഭരതിനെയും ബൊക്ക നൽകി ആദരിക്കുകയുണ്ടായി. പങ്കെടുത്ത എല്ലാവർക്കും മിഠായി വിതരണവും ചായ സത്കാരവും നടത്തി.

തുടർന്ന് രാവിലെ 10 മണിക്ക് അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയുടെ അനുശോചന യോഗം ആരംഭിച്ചു. കെ.സി.എസ്. സെക്രട്ടറി മുരളി കെ.നായർ സ്വാഗതം ആശംസിച്ച യോഗത്തിൽ കെ.സി.എസ്. വൈസ് പ്രസിഡന്റ് പ്രഭാകരൻ കെ.ബി. സ്വാതന്ത്ര്യദിനാശംസകൾ നേരുകയും സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതിനുശേഷം ചടങ്ങിൽ പങ്കെടുത്തവർ എസ്. ജാനകിയമ്മയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

​കെ.സി.എസ്. അംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ നൂറിലധികം ആളുകൾ ചടങ്ങുകളിൽ പങ്കെടുത്തു. കൺവീനർ അനിൽ കുമാർ പിള്ള ചടങ്ങിന് നന്ദി രേഖപ്പെടുത്തുകയും, സെക്രട്ടറി മുരളി കെ. നായർ യോഗ നടപടികൾ അവസാനിച്ചതായി അറിയിക്കുകയും ചെയ്തു.

You may also like