നാസിക് : ഉപനഗറിലെ ഇച്ഛാമണി ഹാളിൽ വെച്ച് നാസിക് കേരള സേവാ സമിതിയുടെ 52-ാം വാർഷികവും ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിന ആഘോഷവും ഗംഭീരമായി സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് രഞ്ജിത്ത് നായർ അധ്യക്ഷത വഹിച്ച ചടങ്ങ് നാസിക് DCP കിഷോർ കാലെ ഉദ്ഘാടനം ചെയ്തു. റെയിൽവേ CSC ഇൻസ്പെക്ടർ കുന്ദൻ മഹാപാത്ര ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു.
ആംബുലൻസ് സർവീസുകൾക്കും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പാഷ ഷെയ്ഖിനെ ചടങ്ങിൽ ആദരിച്ചു. സമിതിയിലെ മഹിളാ വിഭാഗവും യൂത്ത് വിഭാഗവും അവതരിപ്പിച്ച സമകാലിക പ്രാധാന്യമുള്ള സ്കിറ്റുകൾ ചടങ്ങിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
പത്താം ക്ലാസ് പരീക്ഷയിൽ തെന്നൽ സുമേഷും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സ്നേഹ നായരും മികച്ച വിജയം നേടി മുന്നിലെത്തി. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ മറ്റ് വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡുകളും ട്രോഫികളും സാന്ത്വന പരിതോഷികങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ ജോയിന്റ് സെക്രട്ടറി പ്രേമാനന്ദ് നമ്പ്യാർ സ്വാഗതവും വൈസ് പ്രസിഡന്റ് കോരുത് കോശി നന്ദിയും പറഞ്ഞു.