ആഘോഷം അനാഥർക്കും അശരണർക്കുമൊപ്പം: സ്വാതന്ത്ര്യദിനത്തിൽ മാതൃകയായി കേരള സമാജം സാംഗ്ലി

by WhatsUp Mumbai

സാംഗ്ലി: പശ്ചിമ മഹാരാഷ്ട്രയിലെ കേരള സമാജം സാംഗ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. എല്ലാ വർഷത്തെയും പോലെ ഇത്തവണയും അനാഥരും അശരണരുമായ അന്തേവാസികൾക്ക് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്താണ് സംഘടന സ്വാതന്ത്ര്യദിനാഘോഷം അർഥപൂർണമാക്കിയത്. സമാജം പ്രസിഡന്റ് അർഷദ് കെ.പി., സെക്രട്ടറി ഷൈജു വി.എ. എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സമാജത്തിന്റെ കൂട്ടായ്മയും ഒത്തൊരുമയും വിളിച്ചോതുന്നതായിരുന്നു ഈ മാതൃകാപരമായ പ്രവർത്തനം.

മീരജ് കുപുവാടിലുള്ള വൃദ്ധസദനം, താസ്ഗാവ് റോഡ് മിരജിലെ ദിലാസാ ഭവൻ, സ്വാന്തൻ ഭവൻ, മീരജിലെ അസ്താ ബേഗർ മഹിളാ നിവാസ്, മഹർ റെയിൽവേ സ്റ്റേഷന് സമീപമുള്ള കേന്ദ്രം, സാംഗ്ലിയിലെ ബേഗർ പുരുഷ നിവാരൺ ബസ്തി എന്നീ ആറിടങ്ങളിലാണ് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തത്.

ഷിബു പാപ്പച്ചൻ, സുരേഷ് കുമാർ ടി.ജി., ജോൺസൺ കെ.വി., പ്രസാദ് നായർ, ഗോപിനാഥൻ, പ്രതാപ് പണിക്കർ, ഷിജിൻ പി.ടി., മൻജു പ്രതാപ്, മിനി സോമരാജ്, ഗീതാ സുരേഷ്, ഇന്ദു പിള്ള, റൂബി ജോൺസൺ, ഷൈലജാ പ്രസാദ്, രുഗ്മിണി ഗോപിനാഥൻ എന്നിവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ എല്ലാവർക്കും ട്രഷറർ സിമ്മി ദിലീപ് നന്ദി അറിയിച്ചു.

You may also like