187
താനെ : മുംബൈ അരുവിപ്പുറം എന്നറിയപ്പെടുന്ന അംബർനാഥ് വെസ്റ്റ് ബിസോൾ ഗ്രാമത്തിലെ ശിവ-ഗുരു മന്ദിരത്തിൽ ശ്രീനാരായണ ഗുരു സേവാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി (പിതൃ തർപ്പണം) സംഘടിപ്പിക്കുന്നു. വാവുദിനമായ ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 11 മണി വരെയാണ് ബലിതർപ്പണ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
ബലിതർപ്പണത്തിന് മുന്നോടിയായി ഗണപതി ഹോമം, തിലഹവനം, മൃത്യുഞ്ജയ ഹോമം എന്നിവ നടത്തപ്പെടും. ശിവക്ഷേത്രത്തിനോടും ശ്രീനാരായണ ഗുരു മന്ദിരത്തിനോടും ചേർന്ന് ഒഴുകുന്ന പുഴയിലാണ് ഭക്തർ തർപ്പണ ദ്രവ്യങ്ങൾ ഒഴുക്കി പുണ്യകർമ്മങ്ങൾ നിറവേറ്റുന്നത്.
ചടങ്ങുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിങ്ങിനായി 9890390145, 7666454192 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.