നവി മുംബൈ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കൈരളി സിബിഡി വനിതാ വിങിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. മാർച്ച് 8ന് നെരുളിലെ കൈരളി കൾച്ചറൽ കോംപ്ലക്സിലെ കൈരളി ഹാളിൽ നടന്ന ചടങ്ങിൽ അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.
കൈരളിയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് കേരളത്തിൽ നിന്നെത്തിയ പ്രശസ്ത ഗസൽ ഗായിക സുസ്മിത ഗിരീഷ് അവതരിപ്പിച്ച ഗസൽ സംഗീതസന്ധ്യയും അരങ്ങേറി. മനോഹരമായ ഗാനങ്ങളിലൂടെ സദസിനെ അവർ ആകർഷിച്ചു.
പരിപാടികൾക്ക് കൈരളി സിബിഡി വനിതാ വിഭാഗം കൺവീനർ ശീബ കോമളൻ നേതൃത്വം നൽകി. വനിതാ വിഭാഗം അംഗങ്ങൾ പരിപാടികളുടെ സംഘാടക ചുമതല നിർവഹിച്ചു.
വനിതാദിനാഘോഷം അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.