91
മുംബൈ: സ്കൂൾ കാന്റീനുകളിൽ നിന്ന് ജങ്ക് ഫുഡുകൾ ഒഴിവാക്കി വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി എഫ്.ഡി.എയുടെ നേതൃത്വത്തിൽ 300-ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ വയസ്സിന് അനുയോജ്യമായ പോഷകാഹാരം തിരഞ്ഞെടുക്കൽ, ഭക്ഷണത്തിന്റെ ഗുണനിലവാരം, കാന്റീനുകളിലെ ശുചിത്വം എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് എഫ്.ഡി.എയിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്കൂളുകളിലെ ന്യൂട്രീഷൻ കമ്മിറ്റികൾക്ക് പരിശീലനം നൽകിയത്. സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ കൂടുതൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഫാസ്റ്റ് ഫുഡുകളുടെ വിൽപനയ്ക്ക് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.