80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ച് എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റി

by WhatsUp Mumbai

മുംബൈ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആചരിച്ച് എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റി. ആഗസ്റ്റ് 15-ന് രാവിലെ 9 മണിക്ക് മുംബൈ ഡോൺഗ്രി സകരിയ മസ്ജിദ് സ്ട്രീറ്റിലെ എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റി പ്രസിഡന്റ് അസീസ് മാണിയൂർ ദേശീയ പതാക ഉയർത്തി.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ അനുസ്മരിച്ച ചടങ്ങിൽ, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതസൗഹാർദ്ദവും ഉയർത്തിപ്പിടിക്കണമെന്ന സന്ദേശവും പങ്കുവെച്ചു.

ചടങ്ങിൽ എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ, മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ റഹ്മാൻ, എ.ഐ.കെ.എം.സി.സി. മുൻ പ്രസിഡന്റ് ടി.കെ.സി. മുഹമ്മദ് അലി ഹാജി, എഐകെഎംസിസി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് പി.വി. സിദ്ദീഖ്, സെക്രട്ടറി മുസ്തഫ കുമ്പോൾ, മുൻ സെക്രട്ടറി വി.എ. കാദർ ഹാജി, എ.ഐ.കെ.എം.സി.സി. മുംബൈ ജില്ലാ ട്രഷറർ വി.കെ.സി. ഉമർ, മുംബൈ സബർബൻ ജില്ലാ ജനറൽ സെക്രട്ടറി വി.കെ. അഹമ്മദ് കബീർ, എഐ കെ.എം.സി.സി. കുലാബ പ്രസിഡന്റ് ടി.എം.എ. ഫസൽ, അബ്ബാസ് മാർക്കറ്റ്, ലത്തീഫ് മാർക്കറ്റ്, ബഷീർ, റഫീഖ്, എ.ഐ.കെ.എം.സി.സി. ഡോൺഗ്രി ജനറൽ സെക്രട്ടറി സൽമാൻ ഹുദവി, ട്രഷറർ അസീം മൗലവി, ലത്തീഫ് മൗലവി, ടി.വി.കെ. അബ്ദുല്ല, സലിം മർച്ചന്റ്, റസാക്ക് വയനാട്, മരക്കാർ, ഉമ്മർ ചെറുവട്ടം, ഉവൈസ് ഹുദവി, സുബൈർ മാർക്കറ്റ് എന്നിവർ പങ്കെടുത്തു.

You may also like