163
റായ്ഗഡ് : ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കൾച്ചറൽ സൊസൈറ്റി (KCS) പൻവേലിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8:30-ന് പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നു. ന്യൂ പൻവേൽ സെക്ടർ-01, മില്ലേനിയം മാർക്കറ്റിലെ പ്രജാപതി കാസ്കേഡ് സി.എച്ച്.എസ് (ഷോപ്പ് നമ്പർ 53) കെ.സി.എസ് ഓഫിസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ നോർക്ക ഡെവലപ്മെന്റ് ഓഫീസർ അരുൺ ആർ.ബി. മുഖ്യ അതിഥിയായി പങ്കൊടുത്ത് പതാക ഉയർത്തും.
അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകി അമ്മയുടെ വിയോഗത്തിൽ ചടങ്ങിൽ അനുശോചന യോഗവും നടത്തുന്നതാണ്.
ചടങ്ങിൽ ഏവരും പങ്കാളികളാകണമെന്ന് സൊസൈറ്റി പ്രസിഡന്റ് മനോജ്കുമാർ എം.എസ്, സെക്രട്ടറി മുരളി കെ.നായർ എന്നിവർ അഭ്യർത്ഥിച്ചു. (കൂടുതൽ വിവരങ്ങൾക്ക്: 8879511868 / 8897037047, പ്രസിഡന്റ്: 9967327424, സെക്രട്ടറി: 9324929113)