​ഡോ. കെ. കെ. ദാമോദരൻ അനുസ്മരണം ഓഗസ്റ്റ് 17-ന് വാശിയിൽ

by WhatsUp Mumbai

​നവി മുംബൈ: ശ്രീനാരായണമന്ദിരസമിതി സ്ഥാപകനും പ്രശസ്ത ന്യൂക്ലീയർ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ. കെ. ദാമോദരന്റെ 12-ാമത് ചരമവാർഷിക ദിനമായ ഓഗസ്റ്റ് 17 തിങ്കളാഴ്ച മന്ദിരസമിതി വാശി യൂണിറ്റിൽ അനുസ്മരണയോഗം ചേരുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു.

മുംബൈയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനും നാടകനടനുമായ സി. കെ. കെ. പൊതുവാൾ ചടങ്ങിൽ അനുസ്മരണപ്രഭാഷണം നടത്തും. കവിയും സമിതി രക്ഷാധികാരിയുമായ എം. ടി. കെ. സുധാകരനും അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 
Ph: 9869253770

You may also like