വസായ്: ശ്രീ നാരായണ മന്ദിര സമിതി വസായ് – നായ്ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം ഈ മാസം 28-ന് രാവിലെ 8 മുതൽ വസായ് ഗുരുസെന്ററിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി എം.എം. രാധാകൃഷ്ണൻ അറിയിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സി.പി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ ബാലവേദി കുട്ടികളുടെ കലാപരിപാടികളും ഗുരുസെന്റർ നിർമാണത്തിൽ നിർണായകമായി സഹായിച്ച വ്യക്തികളെ ആദരിക്കലും നടക്കും. (കൂടുതൽ വിവരങ്ങൾക്ക്: 98333 56861).
മീരാറോഡിൽ തിരുജയന്തി ആഘോഷം
ശ്രീ നാരായണ മന്ദിര സമിതി മീരാറോഡ് – ദഹിസർ – ഭയന്തർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തിരുജയന്തി ആഘോഷങ്ങൾ പുലർച്ചെ 5-ന് നിർമാല്യദർശനത്തോടെ ആരംഭിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു. തുടർന്ന് ഗണപതിഹോമം, രാവിലെ 8 മുതൽ ഗുരുഭാഗവത പാരായണം, 11-ന് സർവൈശ്വര്യപൂജ എന്നിവ നടക്കും.
ഉച്ചയ്ക്ക് 3 മുതൽ ഓണക്കളികളും വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. വൈകിട്ട് 6-ന് ഗുരുപൂജ, ദീപാരാധന എന്നിവയ്ക്ക് ശേഷം 6.30-ന് സാംസ്കാരിക സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടക്കും. 7.15-ന് ജയരാജ് ഭാരതി പ്രഭാഷണം നടത്തും. തുടർന്ന് ചതയസദ്യയോടെ പരിപാടികൾ സമാപിക്കും. (കൂടുതൽ വിവരങ്ങൾക്ക്: 98928 84522).