124
മുംബൈ: ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫന്റ ഗുഹകളിലേക്കും അലിബാഗിലേക്കും സർവീസ് നടത്തുന്ന യാത്രാ ബോട്ടുകൾ ആധുനികമാക്കാൻ നിർദേശം നൽകി മഹാരാഷ്ട്ര തുറമുഖ വകുപ്പ് മന്ത്രി നിതേഷ് റാണെ. യാത്രക്കാരുടെ സുരക്ഷയും സേവന നിലവാരവും ഉയർത്തുക ലക്ഷ്യമിട്ടാണ് തീരുമാനം.
മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ പഴകിയ ബോട്ടുകൾ ഘട്ടംഘട്ടമായി മാറ്റി പുതിയ സാങ്കേതിക സൗകര്യങ്ങളുള്ള ബോട്ടുകൾ സർവീസിൽ ഉൾപ്പെടുത്തണമെന്ന് ബന്ധപ്പെട്ട ബോട്ട് ഉടമകളുടെ സഹകരണ സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടു.
ഇപ്പോൾ ഈ റൂട്ടുകളിൽ ഏകദേശം 90 ബോട്ടുകൾ സർവീസ് നടത്തുന്നു. പുതിയ ബോട്ടുകൾ ഉൾപ്പെടുത്തുന്നതോടെ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ ബോട്ടുകൾ വാങ്ങാൻ ആവശ്യമായ വായ്പാ സൗകര്യം ലഭ്യമാക്കാൻ സർക്കാർ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.