182
താനെ : സാമൂഹിക പ്രവർത്തകൻ ജി.എസ്. പിള്ളയുടെ (ഗോപാലകൃഷ്ണ എസ്. പിള്ള) അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. കെ.കെ.എസ് (KKS), ആത്മ (ATMA), കൈരളി സമാജം-കൽവ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ യോഗം ചേരുന്നത്.
വരുന്ന വ്യാഴാഴ്ച ഒക്ടോബർ 8 ന് വൈകുന്നേരം 6:00 മണിക്ക് താനെ കൽവ (വെസ്റ്റ്) ബുധാജി നഗറിലെ ടി.എം.ടി. ബസ് ഡിപ്പോയ്ക്കും ശിവജി ആശുപത്രിയ്ക്കും സമീപമുള്ള ഉമേഷ് ഗായ്ക്കർ ഹാളിലാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.
മുംബൈ ദാദറിൽ നടന്ന സി.ജെ.പി (CJP) പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാൻ പോയ വേളയിൽ റോഡിൽ കുഴഞ്ഞുവീണായിരുന്നു അദ്ദേഹത്തിന്റെ വേർപാട്.