​ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ പ്രഥമ തുഞ്ചൻ പുരസ്കാരം പ്രഖ്യാപിച്ചു; പ്രേമൻ ഇല്ലത്തിന്റെ നോവൽ മികച്ച കൃതി

by WhatsUp Mumbai

ഡോംബിവ്‌ലി: ഡോംബിവ്‌ലി കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ തുഞ്ചൻ പുരസ്കാരത്തിന് പ്രേമൻ ഇല്ലത്ത് രചിച്ച ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവൽ അർഹമായി. 25,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മഹാരാഷ്ട്രയിലെ മലയാളി എഴുത്തുകാരുടെ നോവലുകളിൽ നിന്ന് പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ചെയർമാനും കെ. രാജൻ, സുജിത് കൊടക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുസ്തകം തെരഞ്ഞെടുത്തത്. നഗരം മുഖ്യകഥാപാത്രമാകുന്ന അനുപമമായ വായനാനുഭവവും ഭാഷാസൗന്ദര്യവുമാണ് നോവലിനെ പുരസ്കാരത്തിന് അർഹമാക്കിയത്.

സമാജം ഭരണസമിതി-ഉപസമിതി അംഗങ്ങളുടെ യോഗത്തിൽ ചെയർമാൻ വർഗീസ് ഡാനിയേലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഇ.പി. വാസു, വൈസ് പ്രസിഡന്റ് എം.ബി. സുരേന്ദ്രൻ നായർ, എജ്യുക്കേഷൻ സെക്രട്ടറി ഡോ. ഭാസ്കരൻ, നാരായണൻകുട്ടി ആർ, സാഹിത്യവിഭാഗം കൺവീനർ ജോയ് ഗുരുവായൂർ എന്നിവർ പ്രസംഗിച്ചു. കലാവിഭാഗം സെക്രട്ടറി കെ.കെ. സുരേഷ് ബാബു നന്ദി പറഞ്ഞു.

You may also like