​മൂന്ന് വർഷത്തെ ഒളിവുജീവിതത്തിന് വിരാമം; ദാവൂദിന്റെ സഹായി അക്തർ മർച്ചന്റ് മക്കോക്ക കേസിൽ ഡൽഹിയിൽ പിടിയിൽ, മുംബൈയിലെത്തിക്കും

by WhatsUp Mumbai

ന്യൂഡൽഹി: മീരാ റോഡിലെ കാശമീര ഇന്റർനാഷണൽ ബെക്കറി വെടിവെപ്പ് കേസിൽ ഒളിവിലായിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ സഹായി അക്തർ മർച്ചന്റ് (60) ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായി. റെഡ് നോട്ടീസ് നിലവിലുണ്ടായിരുന്ന ഇയാളെ വിദേശത്തുനിന്ന് എത്തിയപ്പോഴാണ് മീരാ-ഭയന്ദർ വസായ്-വിരാർ (MBVV) ക്രൈംബ്രാഞ്ച് പിടികൂടിയത്.

2023-ൽ ബാബു എന്ന വ്യവസായിയോട് പണം ആവശ്യപ്പെട്ട് അക്ബർ ഷെയ്ഖ് എന്ന ഷൂട്ടറെ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി നിസാർ അഹമ്മദ് ഷെയ്ഖിനൊപ്പം (പപ്പു പേജർ) അക്തർ മർച്ചന്റും പ്രതിയാണ്. വധശ്രമം, മക്കോക്ക തുടങ്ങിയ വകുപ്പുകൾ ചുമത്തിയ കേസിൽ മറ്റ് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുവരും.

You may also like