മുംബൈയിൽ മലേറിയയും എച്ച്1എൻ1ഉം കുത്തനെ ഉയർന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

by WhatsUp Mumbai

മുംബൈ:മുംബൈയിൽ മഴക്കാലജന്യ രോഗങ്ങളിൽ വൻ വർദ്ധനവ്. ബി.എം.സി പുറത്തുവിട്ട ആരോഗ്യ റിപ്പോർട്ട് പ്രകാരം നഗരത്തിൽ മലേറിയ കേസുകൾ 114 ശതമാനവും എച്ച്1എൻ1 (പന്നിപ്പനി) ബാധിതരുടെ എണ്ണം നാലിരട്ടിയോളവും ഉയർന്നു. 

അതേസമയം ഡെങ്കിപ്പനി, കോവിഡ്-19 കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. വെള്ളക്കെട്ടുകളും ഈർപ്പമുള്ള കാലാവസ്ഥയും രോഗവ്യാപനം വേഗത്തിലാക്കിയ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ബി.എം.സി അറിയിച്ചു. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കാനും അധികൃതർ നിർദ്ദേശിച്ചു.

You may also like