ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യസായാഹ്നം ഞായറാഴ്ച; ജയശ്രീ സുരേഷിന്റെ രചനകൾ ചർച്ചയാകുന്നു

by WhatsUp Mumbai

മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ജൂൺ മാസത്തിലെ സാഹിത്യസായാഹ്നം 14-ാം തീയതി ഞായറാഴ്ച വൈകിട്ട് 4.30-ന് നടക്കും. ഡോംബിവ്‌ലി ഈസ്റ്റ് ബാജിപ്രഭു ചൗക്കിലെ (ബസ് സ്റ്റാൻഡിന് എതിർവശം) ശുഭം കരോത്തി ബിൽഡിംഗിലുള്ള കേരളീയ സമാജം ഹാളാണ് വേദിയാകുന്നത്.

സമാജം അംഗവും എഴുത്തുകാരിയുമായ ജയശ്രീ സുരേഷ് ടീച്ചറുടെ രചനകളുടെ അവലോകനവും ചർച്ചയുമാണ് ഇത്തവണത്തെ സാഹിത്യസായാഹ്നത്തിന്റെ പ്രധാന ആകർഷണം. സാഹിത്യചർച്ചാവേദിയിൽ സമാജം വൈസ് പ്രസിഡന്റ് എം. ബി. സുരേന്ദ്രൻ നായർ അധ്യക്ഷത വഹിക്കും.

സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ആർട്ട്സ് & കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ് ബാബു, സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7715057407, 9820886717 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

You may also like