നവിമുംബൈ: ശ്രീനാരായണ മന്ദിര സമിതി സി.ബി.ഡി ബേലാപ്പൂർ യൂണിറ്റിൻ്റെ ഈ വർഷത്തെ കുടുംബ സംഗമവും സാംസ്‌കാരിക സമ്മേളനവും ശനിയാഴ്ച (13-ാം തീയതി) നടക്കും. സി.ബി.ഡി സെക്ടർ എട്ടിലെ കൈരളി ഹാളിൽ വൈകുന്നേരം 3.30 മുതലാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.
വൈകുന്നേരം 3.30-ന് നടക്കുന്ന മഹാഗുരുപൂജയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് 4 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
തുടർന്ന് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ദാ വിജയ് മാത്രേ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡൻ്റ് M.I ദാമോദരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ വച്ച് മുതിർന്ന അംഗങ്ങളെയും വിവിധ സംഘടനാ ഭാരവാഹികളെയും ആദരിക്കും. കുട്ടികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണവും ഇതോടൊപ്പം നടക്കും.
ചടങ്ങിൽ ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, അസിസ്റ്റൻ്റ് സെക്രട്ടറി V.N. അനിൽകുമാർ, അസിസ്റ്റൻ്റ് ട്രഷറർ പി. പൃഥിരാജ്, സോണൽ സെക്രട്ടറിമാരായ കെ. മോഹൻദാസ്, എൻ.എസ്. രാജൻ, പി.പി. കമലാനന്ദൻ എന്നിവർ പ്രസംഗിക്കും. യൂണിറ്റ് സെക്രട്ടറി K. അർജുനനാണ് പരിപാടിയുടെ വിവരങ്ങൾ അറിയിച്ചത്.
തുടർന്ന് മഹിളാ വിഭാഗം അവതരിപ്പിക്കുന്ന തിരുവാതിരയും (ശ്രീനാരായണ ഗുരുവിൻ്റെ കൃതികളെ ആസ്പദമാക്കിയത്), മന്ദിര സമിതി കലാ വിഭാഗത്തിൻ്റെ ‘നിഴലുകൾക്ക് നിറഭേദമോ’ എന്ന നാടകവും വേദിയിലെത്തും. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ V.K സുരേഷ് ബാബു “വിശ്വമാനവികതയും ശ്രീനാരായണ ഗുരുവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പരിപാടികൾക്ക് ശേഷം സമൂഹസദ്യയും ഉണ്ടായിരിക്കുന്നതാണ്.