135
മുംബൈ: ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ ഓൺലൈനായി പങ്കെടുപ്പിച്ചുകൊണ്ട് ഒരേസമയം ദൈവദശകം ആലപിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നു. ഗുരുദർശന സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ശ്രീനാരായണ മന്ദിരസമിതിയും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നുണ്ട്. മന്ദിരസമിതിയുടെ 39 യൂണിറ്റുകളിൽ നിന്നായി ആയിരത്തിലധികം പേർ നാളെ (ഞായർ) വൈകീട്ട് 7.15-ന് ദൈവദശകം ആലപിക്കും.
50 രാജ്യങ്ങളിൽ നിന്നുള്ള ഗുരുദേവ ഭക്തരാണ് ഈ വലിയ പരിപാടിയിൽ പങ്കാളികളാകുന്നത്.