അക്ഷരസ്നേഹികൾക്കായി അണുശക്തിനഗറിൽ പുസ്തകപ്രകാശനോത്സവം; അഞ്ചു കൃതികൾ ഒരേ വേദിയിൽ

by WhatsUp Mumbai

അണുശക്തിനഗറിലെ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ് (TTFAC) ആഭിമുഖ്യത്തിൽ അഞ്ചു മലയാള പുസ്തകങ്ങളുടെ പ്രകാശനം സംഘടിപ്പിക്കുന്നു. ക്ലബ്ബ് അംഗങ്ങളായ നാല് എഴുത്തുകാരുടെ കൃതികളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുന്നത്.

എം. വിജയൻ പിള്ളയുടെ തുറന്നടഞ്ഞ വാതിൽ (ചെറുകഥാസമാഹാരം), പി. വിശ്വനാഥന്റെ ഏകാന്തവാസ് (ചെറുകഥാസമാഹാരം), മായാദത്തിന്റെ ആകാശമോഹങ്ങൾ (കവിതാസമാഹാരം), കാഴ്ചകൾ കാഴ്ചപ്പാടുകൾ (ലേഖനസമാഹാരം), ശ്രീപ്രസാദ് വടക്കേപ്പാട്ടിന്റെ ഇരുണ്ട ഓക്സിജൻ (ശാസ്ത്രലേഖനസമാഹാരം) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെടുന്നത്.

ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് അണുശക്തിനഗറിലെ ഇന്ദ്രധനുഷ് സാംസ്‌കാരിക സമുച്ചയത്തിലാണ് ചടങ്ങ് നടക്കുന്നത്. പുസ്തകങ്ങളുടെ പരിചയപ്പെടുത്തലും ആശംസാപ്രസംഗങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ലബ്ബ് പ്രസിഡന്റ് ജിൽജു രതീഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് TTFAC ലൈബ്രേറിയൻ ആർ. പ്രദീപിനെ (മൊബൈൽ: 8356084181) ബന്ധപ്പെടാം.

You may also like