കല്യാൺ സാംസ്കാരിക വേദിയിൽ കഥാവിരുന്ന്; ജ്യോതിലക്ഷ്മി നമ്പ്യാർ കഥകൾ അവതരിപ്പിക്കും

by WhatsUp Mumbai

താനെ : കല്യാൺ സാംസ്കാരിക വേദിയുടെ ഏപ്രിൽ മാസ സാഹിത്യ ചർച്ച 19-ാം തീയതി വൈകിട്ട് 4.30ന് ഈസ്റ്റ് കല്യാൻ കേരളസമാജം ഹാളിൽ നടക്കും. സാഹിത്യപ്രേമികൾക്ക് ശ്രദ്ധേയമായ ഈ പരിപാടി കഥാ ചർച്ചയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്.

കഥാകാരി ജ്യോതിലക്ഷ്മി നമ്പ്യാർ സ്വന്തം കഥകൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും. സാഹിത്യരംഗത്തെ സജീവ സാന്നിധ്യങ്ങളോടൊപ്പം സംവാദം സമൃദ്ധമാക്കുന്ന വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

You may also like