12 വർഷത്തിന് ശേഷം ബൈകുള മൃഗശാലയിൽ വീണ്ടും സിംഹങ്ങളെ എത്തിക്കാൻ ബി എം സി ശ്രമം

by admin

മുംബൈ : മുംബൈയിലെ ബൈകുളയിൽ പ്രവർത്തിക്കുന്ന വീരമാതാ ജിജാബായി ഭോസ്ലെ മൃഗശാലയിൽ വീണ്ടും ഏഷ്യാറ്റിക് സിംഹങ്ങളെ എത്തിക്കാൻ നഗരസഭ നടപടി ആരംഭിച്ചു. ഇതിനായി മുംബൈ മേയർ രിതു താവ്ഡെ ഗുജറാത്ത് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു.

 

മൃഗശാലയിലെ അവസാന സിംഹമായ ‘ജിമ്മി’ 2014-ൽ അസുഖത്തെ തുടർന്നാണ് ജീവൻ നഷ്ട്ടപെടുന്നത്.
ശേഷം കഴിഞ്ഞ 12 വർഷമായി ഇവിടെ സിംഹങ്ങളില്ല. ഇതിനെ തുടർന്ന് സിംഹങ്ങളെ വീണ്ടും എത്തിക്കാനുള്ള നീക്കം നഗരസഭ പുനരാരംഭിച്ചു.

മുന്‍പ് ഗുജറാത്തിലെ ജൂനാഗഡ് മൃഗശാലയിൽ നിന്ന് കൈമാറ്റ പദ്ധതിയിലൂടെ സിംഹങ്ങളെ എത്തിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ആ പദ്ധതി നടപ്പായില്ല.

ഇപ്പോൾ വീണ്ടും ഗുജറാത്ത് സർക്കാരിനോട് അഭ്യർത്ഥന നടത്തിയതോടെ മൃഗശാലയിൽ സിംഹങ്ങളെ എത്തിക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.

You may also like