135
പൂനെ: മഹാരാഷ്ട്രയിലെ മലയാളികളുടെ കഥകളും കവിതകളും ഉൾപ്പെടുത്തിയ ‘പ്രവാസി സാഹിതി’ എന്ന സമാഹാരഗ്രന്ഥത്തിന്റെ പ്രകാശനം മാർച്ച് 15-ന് പൂനെയിൽ നടക്കും. ഫെയ്‌മ (Federation of All India Marunadan Malayalee Associations) മഹാരാഷ്ട്ര സംസ്ഥാന സമിതിയുടെ സർഗ്ഗവേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഗ്രന്ഥത്തിന്റെ പ്രകാശനം ശ്രീ. സജി എബ്രഹാം നിർവഹിക്കും. ആദ്യ പ്രതി ശ്രീ. രാമകൃഷ്ണൻ പാലക്കാട് ഏറ്റുവാങ്ങും. ശ്രീ. തൃശ്ശൂർ വിശ്വം മുഖ്യാതിഥിയായിരിക്കും.
പരിപാടി ചിഞ്ച്‌വാഡ് മലയാളി സമാജം, കേരള ഭവൻ (സെക്ടർ 26, പ്ലോട്ട് C-3/3), അകുര്‍ദി റെയിൽവേ സ്റ്റേഷൻ റോഡ്, പൂനെ എന്ന സ്ഥലത്ത് നടക്കും. മാർച്ച് 15-ന് വൈകിട്ട് 4 മണിക്ക് ചടങ്ങുകൾ ആരംഭിക്കും.
പരിപാടി സംബന്ധിച്ച് ഫെയ്‌മ മഹാരാഷ്ട്ര സർഗ്ഗവേദി ചെയർമാൻ മോഹൻ മൂസ്സത്തും കൺവീനർ രോഷ്നി അനിൽകുമാറും അറിയിച്ചു.