ഗസൽ സമ്രാട്ട് അനൂപ് ജലോട്ടയ്ക്കൊപ്പം ഒരു സായാഹ്നം; എഫ്.ഇ.ഐ ഗ്രൂപ്പിന്റെ ‘തേരി യാദ് മേം’ ജൂൺ 24ന് രവീന്ദ്ര നാട്യ മന്ദിറിൽ

by WhatsUp Mumbai

മുംബൈ: പ്രമുഖ വ്യവസായ ഗ്രൂപ്പായ എഫ്.ഇ.ഐയുടെ (FEI Group of Companies) ഈ വർഷത്തെ സ്ഥാപക ദിനാചരണവും (Founder’s Day) അനുസ്മരണ സമ്മേളനവും ജൂൺ 24-ന് നടക്കും. അന്തരിച്ച ശ്രീമതി ശൈലജ നായരുടെ ദീപ്തമായ സ്മരണയ്ക്കായി സമർപ്പിക്കുന്ന ‘തേരി യാദ് മേം’ എന്ന പ്രൗഢഗംഭീരമായ ഗാനസന്ധ്യയാണ് ആഘോഷങ്ങളുടെ മുഖ്യ ആകർഷണം. പ്രശസ്ത ഭജൻ-ഗസൽ ഗായകൻ പത്മശ്രീ അനൂപ് ജലോട്ടയാണ് സംഗീതവിരുന്ന് നയിക്കുന്നത്.

പ്രഭാദേവിയിലെ രവീന്ദ്ര നാട്യ മന്ദിർ ഓഡിറ്റോറിയത്തിൽ ജൂൺ 24 ബുധനാഴ്ച വൈകുന്നേരം 6.30നാണ് ചടങ്ങുകൾ ആരംഭിക്കുക. എഫ്.ഇ.ഐ ഗ്രൂപ്പും ശൈലജ നായർ ഫൗണ്ടേഷനും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
മുംബൈയിലെ സാമൂഹിക-സാംസ്‌കാരിക-വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ സംഗീത സദസ്സിലേക്ക് എല്ലാ കലാസ്വാദകർക്കും പ്രവേശനമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 80806 37637 എന്ന  നമ്പറിൽ ബന്ധപ്പെടുക

You may also like