വാശിയേറിയ തിരഞ്ഞെടുപ്പ്: ഉൾവെ കേരള സമാജത്തിന് പുതിയ ഭരണസമിതി; ഷൈജ ബിജു ഭാസി പ്രസിഡന്റ്, പ്രവിത് വി.പി ജനറൽ സെക്രട്ടറി, സഞ്ജോയ് വർഗീസ് ജോയിന്റ് സെക്രട്ടറി

by WhatsUp Mumbai

മുംബൈ: കേരള സമാജം ഉൾവെ നോഡിന്റെ അടുത്ത അഞ്ചു വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി ഷൈജ ബിജു ഭാസിയും ജനറൽ സെക്രട്ടറിയായി പ്രവിത് വി.പിയും വിജയിച്ചു. പതിനഞ്ചംഗ പൂർണ്ണ കമ്മിറ്റിയാണ് പുതിയതായി ചുമതലയേൽക്കുന്നത്.

ദാസ് ഡേവിഡ് വൈസ് പ്രസിഡന്റായും സഞ്ജോയ് വർഗീസ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് സുഭ മോഹനനും ജോയിന്റ് ട്രഷററായി ശേഖർ സി.കെയും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മാനേജിങ് കമ്മിറ്റി അംഗങ്ങളായി 
മുകുന്ദൻ കെ.വി, അനിൽ കുമാർ പി, ശ്രീകുമാർ ജി, ടി.സി പ്രേമകുമാരൻ, മിനി അനിൽപ്രകാശ്, സഞ്ജു തോമസ്, രാജേഷ് അയലൂർ രാജൻ, റിനോയ് ഫിലിപ്പ്, അശോക് കുമാർ നായർ, എന്നിവർ തിരഞ്ഞെടുക്കപെട്ടു.

You may also like