210
മുംബൈ : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരെ നടക്കാനിരുന്ന പ്രതിഷേധ റാലി തടയുന്നതിനായി സൗത്ത് മുംബൈയിലെ പ്രശസ്തമായ ഓഗസ്റ്റ് ക്രാന്തി മൈതാനം മുംബൈ പോലീസ് ബാരിക്കേഡുകൾ വച്ച് പൂർണ്ണമായും അടച്ചു.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ നിരവധി പേരെ ഗ്രാന്റ് റോഡിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.
മുൻകരുതൽ നടപടിയുടെ ഭാഗമായി മേഖലയിൽ കടുത്ത നിയന്ത്രണങ്ങളും ശക്തമായ പോലീസ് സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.