MSRTC പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു; നവി മുംബൈ എയർപോർട്ടിലേക്ക് ദാദറിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാം

by WhatsUp Mumbai

മുംബൈ: ദാദറിൽ നിന്ന് അടൽ സേതു വഴി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള ബസ് സർവീസുകൾക്ക് തുടക്കം കുറിച്ച് മഹാരാഷ്ട്ര സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ (MSRTC). ബുധനാഴ്ച മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. കൂടാതെ മുംബൈയിലെ ബോറിവലി, പൂനെയിലെ സ്വർഗേറ്റ് എന്നിവിടങ്ങളിൽ നിന്നും വിമാനത്താവളത്തിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കും.

മറ്റ് ബസുകൾ മാറി കയറേണ്ട ആവശ്യമില്ലാതെ വിമാന യാത്രക്കാർക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്ന രീതിയിലാണ് പുതിയ റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര ഗതാഗത മന്ത്രിയും MSRTC ചെയർമാനുമായ പ്രതാപ് സർനായിക് പുതിയ സർവീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

പുതിയ സർവീസുകളുടെ ടിക്കറ്റ് നിരക്കുകളും സമയക്രമവും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

You may also like