സാബു ഡാനിയലിന് ആദരമർപ്പിച്ച് അനുസ്മരണ യോഗം ; ചടങ്ങ് ഇന്ന് വൈകിട്ട് കൈരളി സി.ബി.ഡി ഹാളിൽ

by WhatsUp Mumbai

നവിമുംബൈ : പ്രമുഖ സാമൂഹിക പ്രവർത്തകൻ സാബു ഡാനിയലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സംഗമം ഇന്ന് (ഒക്ടോബർ 7, ബുധൻ) നടക്കും. വൈകിട്ട് 7 മണിക്ക് കൈരളി, സി.ബി.ഡി. ഹാളിലാണ് അനുസ്മരണ യോഗം ക്രമീകരിച്ചിരിക്കുന്നത്.

സാംസ്കാരിക-സാമൂഹിക മേഖലകളിൽ സജീവസാന്നിധ്യമായിരുന്നു സാബു ഡാനിയൽ.അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കാനും ആദരവർപ്പിക്കാനുമായി സാംസ്കാരിക പ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് സാമൂഹ്യ പ്രവർത്തകനും കൈരളി സമാജം പ്രസിഡന്റും സുഹൃത്തുമായ കോമളൻ അറിയിച്ചു.

You may also like