99
വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ പരിഷത്തിന് കീഴിലുള്ള വസായ് താലൂക്കിലെ രാൻഗാവ് പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജേന്ദ്രകുമാർ, കൗൺസിലർ അപർണ്ണ പാട്ടീൽ, മണ്ഡലം സെക്രട്ടറി അമർ മെഹർ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബർ 17 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ സേവന പ്രവർത്തനങ്ങൾക്കാണ് പ്രതീക്ഷ ഫൗണ്ടേഷൻ രൂപം നൽകിയിരിക്കുന്നത്. ആദിവാസി സമ്മേളനം, ട്രാൻസ് ജെൻഡർ സമൂഹത്തിനായി പ്രത്യേക ആരോഗ്യ ക്യാമ്പ്, ആശാവർക്കർമാർക്കും അങ്കണവാടി ടീച്ചർമാർക്കുമുള്ള ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ വരുംദിവസങ്ങളിൽ സംഘടിപ്പിക്കും.
ബിജെപി കേരള ഘടകവുമായി ചേർന്ന് ഈ പരിപാടികൾ നടത്തുമെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ. ബി. ഉത്തം കുമാർ അറിയിച്ചു.