മുംബൈ: വഡാല ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് ആറ് മണി മുതൽ ലോധ ക്ലബ് ഹൗസിൽ വെച്ചായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് വടശ്ശേരി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഓണപ്പൂക്കളം, തിരുവാതിര, വിവിധതരം കലാപരിപാടികൾ എന്നിവ അരങ്ങേറി. ഗായകരായ അമർ റാം മധു, അമൃത നായർ എന്നിവർ അവതരിപ്പിച്ച ഗാനമേള പരിപാടിയുടെ പ്രധാന ആകർഷണമായി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. നൂറിലധികം മലയാളി കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
മാത്യു ലാത്ര, ആർ.വി. വേണുഗോപാൽ, എ.കെ. പ്രദീപ് കുമാർ, തിലക പരമേശ്വർ, മെൽവിൻ, സജി ആന്റണി, സുരേഷ് കുമാർ, റജി ഫിലിപ്പ്, സുമേഷ് നായർ, മാത്യു ജോൺ, പി.എ. അബൂബക്കർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.