348
മുംബൈ: ബോംബെ കേരളീയ സമാജം മാട്ടുംഗയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നാളെ നടക്കും. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കേരള-തമിഴ്നാട് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ രാവിലെ മുംബൈയിലെത്തും. ഗവർണ്ണറെ സ്വീകരിക്കാനും ആതിഥ്യമരുളാനും സമാജത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളത്.
ബോംബെ കേരളീയ സമാജം പ്രസിഡന്റ് എസ്. രാജശേഖരൻ നായർ അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഗവർണ്ണർ മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ‘വിശാല കേരളം’ ഓണപ്പതിപ്പ് പ്രകാശനം ചെയ്യും. സമാജം കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, നാട്യാഞ്ജലി പൻവേൽ അവതരിപ്പിക്കുന്ന നൃത്തശിൽപ്പങ്ങൾ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായി ബന്ധപ്പെടുക: 8369349828.