320
താനെ : കേരളീയ സമാജം ഡോമ്പിവിലി സംഘടിപ്പിക്കുന്ന ‘KSD ഓണോത്സവം 2026’ സെപ്റ്റംബർ 6 ഞായറാഴ്ച ആഘോഷിക്കുന്നു. രാവിലെ 9 മണി മുതൽ കംബൽപാഡയിലുള്ള മോഡൽ കോളേജിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
നാടിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഭരണസമിതിക്കു വേണ്ടി പ്രസിഡന്റ് ഇ.പി. വാസു, ചെയർമാൻ വർഗ്ഗീസ് ഡാനിയൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, സെക്രട്ടറി ആർട്സ് & കൾച്ചർ സുരേഷ് ബാബു കെ.കെ. എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.