ഗുരുജയന്തി ആഘോഷ നിറവിൽ മുംബൈ താനെ എസ് എൻ ഡി പി യൂണിയൻ:മന്ത്രിമാരായ എം. ലിജുവും ബിന്ദു കൃഷ്ണയും മുംബൈയിലെത്തും

by WhatsUp Mumbai

മുംബൈ:എസ്സ്.എൻ.ഡി.പി.യോഗം മുംബൈ താനെ യൂണിയൻ,ശാഖായോഗം,വനിതാസംഘം യൂണിയൻ,വനിതാസംഘം യുണിറ്റ്,വൈദിക സമിതി,യൂത്ത് മൂവ്മെന്റ് തുടങ്ങി യൂണിയൻ പോഷക സംഘടനയുടെ സംയുക്ത ആഭിമുഖ്യത്തിൽ  ശ്രീനാരായണ ഗുരുവിന്റെ 172 ആംമത് ജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 12,ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ നെരൂൾ വെസ്റ്റിലെ ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവഗിരി കോംപ്ലക്സിൽ വെച്ച് ആഘോഷിക്കപ്പെടുന്നു. കേരളത്തിൻ്റെ സഹകരണ- എക്‌സ്സെസ് മന്ത്രി എം ലിജുവും മുഖ്യ അതിഥിയായി പങ്കെടുക്കും

യൂണിയൻ  പ്രസിഡന്റ് എം.ബിജുകുമാർ ആദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം കേരളത്തിന്റെ ബഹുമാനപെട്ട വനിതാ-ശിശുവികസന,തൊഴിൽ,മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷണ ഉത്‌ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ കേന്ദ്ര നൂതന-പുനരുപയോഗ ഊർജ്ജ വകുപ്പ് സഹമന്തി ശ്രീപദ് വൈ.നായിക്,മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് എന്നിവർ മുഖ്യാതിഥികളാകും.

ശിവഗിരി മഠം മുൻ പ്രേസിടെന്റും ചേവണ്ണൂൽ കളരി സെക്രട്ടറിയുമായ പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും,എസ്.എൻ.ഡി.പി.യോഗം അസ്സിസ്റ്റന്റ്റ് സെക്രട്ടറിയും കൗൺസിൽ അംഗവുമായ പി.റ്റി.മന്മഥൻ മുഖ്യപ്രഭാണം നടത്തും.

മുംബൈ സൗത്ത് സെൻട്രൽ ലോകസഭാ അംഗവും മെമ്പർ ഓഫ് പാർലിമെന്റ്മായ അനിൽ ദേശായി,മുൻ എം.പി.സഞ്ജീവ് നായിക്,മുൻ എം.എൽ.എ.സന്ദീപ് നായിക്,ലീഡർ ഓഫ് ഹൌസ്,നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ സാഗർ നായിക്,അക്ബർ ട്രാവെൽസ് ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്‌ദുൾ നാസർ എന്നിവർ വിശിഷ്ട അതിഥികളാകും.

സ്വാഗതം യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ,കൃതജ്ഞത പ്രോഗ്രാം കമ്മിറ്റി കൺവീനർ 
സി.വി.വിജയനും നേരും.യോഗം ഡയറക്ടർ ബോർഡ് മെമ്പർ ബാലേഷ് ബാലപ്പൻ,കൗൺസിൽ അംഗം പി.കെ.ബാലകൃഷ്ണൻ,നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.കെ.ഉത്തമൻ,വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ,വൈദിക സമിതി സെക്രട്ടറി എ.വി.സുനിൽ,
എ.ആർ.ശശിധരൻ – ജോയിന്റ്റ് കൺവീനർ – പ്രോഗ്രാം കമ്മിറ്റി രാധിക ഗിരീഷ് – ജോയിന്റ്റ് കൺവീനർ – പ്രോഗ്രാം കമ്മിറ്റി എന്നിവർ  ആശംസകൾ അർപ്പിച്ച് സംസാരിക്കും.

ഗുരുധർമ്മ പ്രചാരകയും എഴുത്തുകാരിയും ആദ്ധ്യാപികയുമായ നിർമല മോഹനെ യൂണിയൻ ഏർപ്പെടുത്തിയ “ഗുരു ചൈതന്യ” അവാർഡ് നൽകുന്നതാണ്.

സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സുരേഷ് കുമാർ മധുസൂദനൻ,കെയർ 4 മുംബൈ പ്രസിഡൻ്റും സീസാഗ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.കെ. നവാസ്,ഹോട്ടൽ റോയൽ റസോയിയുടെ സ്ഥാപകനും കേശവ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.കെ.മുരളീധരൻ,എയിംസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാനായ എ.കെ.പ്രദീപ് കുമാർ,മെരിഡിയൻ പ്ലേസ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.പി.വിജയൻ,ചലച്ചിത്ര നിർമ്മിതാവും വുഡ് ആപ്പിൾ മീഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുരളി മട്ടുമ്മൽ എന്നിവരെ  ആദരിക്കും. കഴിഞ്ഞ അദ്ധ്യായന വർഷം SSC & HSC പരിക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി അംഗങ്ങളുടെ കുട്ടികളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയ വിദ്യാർത്ഥികളെ മെറിറ്റ് അവാർഡ് നൽകി അനുമോദിക്കും.

ശാഖാ അംഗങ്ങളുടെ കലാ പരിപടികൾക്ക് ഒപ്പം കലാഭവൻ ജയൻ,കലാഭവൻ ഉദ്ധേഷ്,നവീൻ പാലക്കാട്,ജിനു തൊടുപുഴ,വിജേഷ് പെരുംകുടി എന്നിവർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും വിഭവ സമൃദ്ധമായ ചതയ- ഓണ സദ്യയും ഉണ്ടായിരിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് എം ബിജു കുമാർ അറിയിച്ചു.

You may also like