മുംബൈ : ഡിജിറ്റൽ അറസ്റ്റ്’ എന്നത് പൂർണ്ണമായും വ്യാജമാണെന്നും അത്തരമൊരു നിയമ സംവിധാനമില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ആരെങ്കിലും സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ cybercrime.gov.in എന്ന പോർട്ടലിലോ വിവരം അറിയിക്കണം. ബിസിനസ് കോൺക്ലേവിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
തട്ടിപ്പുകൾ തടയാൻ എഐ (AI), മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 24 മണിക്കൂറും പോലീസ് സൈബർ വിങ് പ്രവർത്തിക്കുന്നുണ്ട്. സംശയാസ്പദമായ ബാങ്ക് ഇടപാടുകൾ ബാങ്കുകൾ അറിയുന്നതിന് മുൻപ് തന്നെ കണ്ടുപിടിക്കാനും വ്യാജ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.
ഡാറ്റാ സെന്ററുകൾ, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, ടെക്നോളജി ഹബ്ബുകൾ എന്നിവയുടെ പ്രധാന കേന്ദ്രമായി മഹാരാഷ്ട്ര മാറിയെന്നും രാജ്യത്തെ 65% ഡാറ്റാ സെന്ററുകളും സംസ്ഥാനത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.