226
മുംബൈ : കുർള വെസ്റ്റിലെ കപാഡിയ നഗറിന് സമീപമുള്ള തെരുവ് തട്ടുകടയിൽ നിന്ന് മോമോസ് കഴിച്ച 16 പേർക്ക് കടുത്ത ഭക്ഷ്യവിഷബാധയേറ്റു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ കുർള ഭാഭ ആശുപത്രിയിലും സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
ചികിത്സയിലുണ്ടായിരുന്ന 9 പേരുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും 7 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്.ബിഎംസി ആരോഗ്യവിഭാഗവും പോലീസും സ്ഥലത്തെത്തി ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും കച്ചവടക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.