[10:09 am, 25/08/2026] Honey What’sapp: ചാലക്കുടി പുഴയോളങ്ങളിൽ ഇന്നും ആ പഴയ ഓണത്തിന്റെ ഈണം കേൾക്കാം. പക്ഷേ, അതിൽ ഇന്ന് പെയ്യുന്നത് സമൃദ്ധിയുടെ സംഗീതമല്ല, നഷ്ടബോധത്തിന്റെ കണ്ണീർപ്പാട്ടാണ്. പ്രശസ്ത നർത്തകനും കലാകാരനുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണന്റെ മനസ്സിൽ ഓണം എന്നത് ആഹ്ലാദത്തിന്റെ മാത്രം ഋതുവല്ല; അത് കണ്ണീരിന്റെ ഉപ്പും, സ്നേഹത്തിന്റെ മധുരവും ഒന്നുചേർന്നൊരു ജീവിതകാവ്യമാണ്.

അന്യന്റെ ആടകളിൽ പൂത്ത കുഞ്ഞു സന്തോഷങ്ങൾ
ചില ഓർമ്മകൾക്ക് വാടാത്ത പൂക്കളുടെ മണമാണ്. ചിലതിന് പായസത്തിന്റെ മധുരവും, മറ്റു ചിലതിന് ദാരിദ്ര്യത്തിന്റെ ചൂടുമാണ്. രാമകൃഷ്ണന്റെ ബാല്യത്തിൽ ഓണമെന്നാൽ ആർഭാടമായിരുന്നില്ല, അതിജീവനമായിരുന്നു.
”ഞങ്ങളുടെ കുട്ടിക്കാലത്ത് ‘ഓണക്കോടി’ എന്നത് കടയിൽ നിന്ന് വാങ്ങിത്തരുന്ന പുതിയ വസ്ത്രമായിരുന്നില്ല,” രാമകൃഷ്ണൻ ഓർക്കുന്നു.
അമ്മ ജോലി ചെയ്തിരുന്ന വീടുകളിൽ നിന്ന് ലഭിക്കുന്ന, മറ്റുള്ളവർ ഉപയോഗിച്ചു പഴകിയ കുഞ്ഞുടുപ്പുകളായിരുന്നു അന്നത്തെ ഓണക്കോടികൾ. സ്കൂളിൽ പോകാൻ ആകെയുണ്ടായിരുന്നത് ഒരൊറ്റ ജോഡി യൂണിഫോം മാത്രം. എന്നിട്ടും ആ കുഞ്ഞു മനസ്സുകളിൽ സന്തോഷത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. വസ്ത്രത്തിന്റെ പുതുമയിലല്ല, പരസ്പരമുള്ള സ്നേഹബന്ധങ്ങളിലാണ് അന്നത്തെ ഓണം ശരിക്കും പൂത്തുലഞ്ഞത്.
തൃക്കാക്കരയപ്പനും പുഴയോരത്തെ പൂക്കളങ്ങളും

ചാലക്കുടി പുഴയുടെ തീരത്തായിരുന്നു ആ കൊച്ചുവീട്. ഓണമെത്തുമ്പോൾ പുഴക്കരയിലെ മണ്ണെടുത്ത് തൃക്കാക്കരയപ്പനെ രൂപപ്പെടുത്തുന്നതായിരുന്നു പ്രധാന ചടങ്ങ്. ആ മൺരൂപങ്ങൾക്ക് ജീവൻ നൽകിയിരുന്നത് മറ്റാരുമല്ല, ജ്യേഷ്ഠൻ കലാഭവൻ മണിയെന്ന ആ അത്ഭുതപ്രതിഭയുടെ കൈകളായിരുന്നു.
ഇന്നത്തെപ്പോലെ ഉയർന്ന കോൺക്രീറ്റ് മതിലുകൾ അന്നുണ്ടായിരുന്നില്ല. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നാട്ടുപറമ്പുകളിലൂടെ കാക്കപ്പൂവും തുമ്പപ്പൂവും തേടി നടക്കുമ്പോൾ പ്രകൃതി തന്നെ ഒരു വലിയ പൂച്ചന്തയായി മാറുമായിരുന്നു. അയൽവീടുകളുമായി നടത്തുന്ന സൗഹൃദപരമായ പൂക്കള മത്സരങ്ങളും, തൃക്കാക്കരയപ്പന് കുടവെക്കലും കഴിഞ്ഞ് നോക്കുമ്പോൾ, അത് ഒരു വീടിന്റെയല്ല, ഗ്രാമത്തിന്റെ മുഴുവൻ ഉത്സവമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും.
അച്ഛന്റെ അച്ചാറും തമ്പുരാട്ടിയുടെ ഉദാരമനസ്സും
അച്ഛൻ ഉണ്ടാക്കുന്ന നാടൻ വള്ളിനാരങ്ങ അച്ചാറിന്റെയും പുളിഞ്ചിയുടെയും രുചിയാണ് രാമകൃഷ്ണന് ഇന്നും ഓണസദ്യ. അമ്മയൊരുക്കുന്ന പ്രധാന കറികളും, ദിവസങ്ങളോളം കഠിനാധ്വാനം ചെയ്ത് അച്ഛനോടൊപ്പം ചന്തയിൽ പോയി വാങ്ങി വരുന്ന സദ്യവട്ടങ്ങളും ദാരിദ്ര്യത്തിനിടയിലും വലിയ ആഘോഷമായിരുന്നു.
അയൽപക്കത്തെ ‘തമ്പുരാട്ടി’ എന്ന സ്നേഹനിധിയായ വീട്ടമ്മ ഉച്ചയാകുമ്പോൾ വലിയ ഉരുളിയിൽ ചോറും കറികളും പായസവുമായി വിളിക്കുമ്പോൾ ഓടിയെത്തുന്ന ആ കുഞ്ഞുനാളുകൾ… അവിടെ വിശപ്പിനേക്കാൾ ഉപരി മനുഷ്യസ്നേഹത്തിന്റെ രുചിയായിരുന്നു നിറഞ്ഞുനിന്നത്. പണത്തിന്റെ സമൃദ്ധിയേക്കാൾ മനസ്സിന്റെ സമൃദ്ധിയായിരുന്നു അന്നത്തെ ഓണത്തിന്റെ ഐശ്വര്യം.
കലാഭവൻ മണി എന്ന നാടിന്റെ ഉത്സവം

കാലം മാറി; കലാഭവൻ മണി എന്ന കലാകാരൻ വളർന്നു. അതോടെ ആ വീടിന്റെയും നാടിന്റെയും ഓണാഘോഷത്തിന്റെ മുഖച്ഛായ തന്നെ മാറി.
ഓണം അടുക്കുമ്പോൾ നാടൊട്ടുക്കും കാത്തിരുന്നത് മണിയുടെ ഓണക്കാസറ്റുകൾക്കായായിരുന്നു. സിഡി പ്ലെയറിൽ ആ പാട്ടുകൾ ഉറക്കെ മുഴങ്ങുമ്പോൾ മാത്രമാണ് ചാലക്കുടിക്കാർക്ക് ഓണം പിറന്നിരുന്നത്.
പിന്നീട് വെള്ളിത്തിരയിലെ മിന്നുന്ന താരമായി മണി മാറിയപ്പോൾ, ഒരുകാലത്ത് പഴയ വസ്ത്രങ്ങൾ ധരിച്ച ആ വീട്ടിലേക്ക് വസ്ത്രങ്ങളുടെയും സമ്മാനങ്ങളുടെയും കൂമ്പാരങ്ങളെത്തി. സഹോദരിമാർക്കും ബന്ധുക്കൾക്കും നാട്ടുക്കാർക്കും ഓണക്കോടികൾ സമ്മാനിച്ച് മണി ആനന്ദം കണ്ടെത്തി. ജനസാഗരങ്ങൾ ഒഴുകിയെത്തിയ ആ വീട് ഒരു കല്യാണപ്പന്തൽ പോലെ സദാ സജീവമായി.

സമ്മർ ഇൻ ബത്ലഹേമും’, ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടനും’ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ, സ്ക്രീനിൽ കണ്ടത് ഒരു സൂപ്പർസ്റ്റാറിനെയല്ല, തങ്ങളുടെ സ്വന്തം സഹോദരനെയാണെന്ന അഭിമാനമായിരുന്നു രാമകൃഷ്ണനും കുടുംബത്തിനും. ചേനത്തുനാട്ടിൽ പൂക്കള മത്സരവും കായികമേളകളും സംഘടിപ്പിച്ച്, ഒരു നാടിനെ മുഴുവൻ ആനന്ദത്തിലാറാടിക്കാൻ മണിയെന്ന ഒറ്റ മനുഷ്യന്റെ സാന്നിധ്യം മതിയായിരുന്നു.
ഇന്നെല്ലാം ഉണ്ടെങ്കിലും… ശൂന്യമായ ആ വീട്!
പക്ഷേ, കാലം ക്രൂരമായി ആ സന്തോഷങ്ങളെയെല്ലാം കവർന്നെടുത്തു. അച്ഛനും അമ്മയും പോയി… പിന്നാലെ തണലായി നിന്ന ചേട്ടനും മറഞ്ഞു.
ഇന്ന് ഞങ്ങൾക്ക് ദാരിദ്ര്യമില്ല, ഓണക്കോടി വാങ്ങാൻ പ്രാപ്തിയുണ്ട്. പക്ഷേ, അന്നുണ്ടായിരുന്ന ആ സന്തോഷം ഇന്നില്ല…” രാമകൃഷ്ണൻ പറയുന്നു.

ഒരിക്കൽ ചിരിയും ബഹളവും കൊണ്ട് നിറഞ്ഞ ആ വീട് ഇന്ന് നിശ്ശബ്ദതയുടെ തടവറയിലാണ്. ഓണത്തിന് വയറു വിശക്കുമ്പോൾ കഴിക്കാൻ സദ്യയുണ്ടാക്കും; പക്ഷേ അതിൽ ആഘോഷത്തിന്റെ മധുരമില്ല. ടിവി ഓൺ ചെയ്താ…
മാഞ്ഞുപോയത് ഓണമല്ല, ജീവനുള്ള മനുഷ്യരാണ്!
ദാരിദ്ര്യത്തിന്റെ ഓണക്കോടിയും തമ്പുരാട്ടിയുടെ ഉരുളിയിലെ സദ്യയും ഓർത്തെടുത്ത് ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ