ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 6-ന്

by WhatsUp Mumbai

മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. ജോഗേശ്വരി ഈസ്റ്റിൽ ശ്രീരാം മന്ദിർ വൈഷ്ണവ് ട്രസ്റ്റിന് എതിർവശത്തുള്ള സന്ത് ശിരോമണി രോഹിത് ദാസ് സമാജ് കേന്ദ്ര ഹാളിലാണ് യോഗം ചേരുന്നത്.

അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി രഞ്ജിനി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീജ സുനിൽ കാപ്പാചേരി വരവ്-ചെലവ് കണക്കുകളും അവതരിപ്പിക്കും. വരവ്-ചെലവ് കണക്കുകൾക്ക് പുറമേ ഓഡിറ്റ് റിപ്പോർട്ടും യോഗത്തിൽ സമർപ്പിക്കും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, അംഗങ്ങളുടെ ക്ഷേമം, പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.

അസോസിയേഷനിൽ അംഗത്വമുള്ള 18 വയസ്സിന് മുകളിലുള്ള മുഴുവൻ അംഗങ്ങളും കൃത്യസമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

​പ്രസിഡന്റ്: സുനിൽകുമാർ – 9967646057
​സെക്രട്ടറി: രഞ്ജിനി – 9869486382
​ട്രഷറർ: ശ്രീജ സുനിൽ കാപ്പാചേരി – 9987676164

You may also like