നാട്ടു പോന്നോണം- കവിത

ലീജ രവീന്ദ്രൻ

by WhatsUp Mumbai
Published: Updated:

പച്ചോല പന്തലിട്ട് ചിങ്ങകാറ്റ്,
പച്ച പട്ടുടുത്ത് നിൽക്കും നെൽ പാടങ്ങൾ,
കണ്ണെത്താം  ദൂരത്തോളം പൂവിളികൾ,
കരളിൽ കുളിരേകും കളിച്ചിരികൾ.

മുറ്റത്തൊരുങ്ങി  പൂക്കളങ്ങൾ,
തുമ്പ  പൂവിൻ  വെൺ ചിരിയിൽ,
സ്‌നേഹത്തിൻ പൂവിളി  ഉയർന്നിടും നാളിൽ,
തുടി കൊട്ടിപ്പാടും തുമ്പികൾ.

മാവേലി മന്നൻ വരും നേരം,
മാലോകരെല്ലാം  ഒന്നാകും,
ഊഞ്ഞാലാടും  കൊമ്പുകളിൽ,
കിളികൾ പാടും പാട്ടുകൾ.

ആലില കണ്ണന്റെ  കാവിനു മുമ്പിൽ,
ആർപ്പോ വിളികളാൽ തുള്ളും തുമ്പികൾ,
അമ്മ തൻ  കൈ മണം തൂകും  പായസം,
അച്ഛൻ തന്നൊരു പുത്തൻ കസവുടുപ്പ്.

മാവേലി മന്നന്റെ നാടുകാണൽ,
പൂവിളിയാലേ  വരവേൽക്കാം,
കോടി ഉടുത്തു കൈകൾ കോർത്തു,
ആഘോഷിക്കാം  ഈ പൊന്നോണം…

(ലീജ രവീന്ദ്രൻ)
ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നു

You may also like