94
മുംബൈ: 26/11 മുംബൈ ഭീകരാക്രമണ കേസിൽ ഒളിവിലുള്ള ആറ് പ്രമുഖ പ്രതികൾക്കെതിരെ മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് പ്രൊക്ലമേഷൻ നടപടികൾ ആരംഭിച്ചു. ഇതോടെ ഇവർക്കെതിരായ വിചാരണയിലേക്ക് കേസ് ഒരു പടികൂടി അടുക്കുകയാണ്.
ഹാഫിസ് സയീദ്, സാക്കി ഉർ റഹ്മാൻ ലഖ്‌വി, അസാം ചീമ, മുസമ്മിൽ ഭട്ട്, സാജിദ് മജീദ് മിർ, സാറാർ ഷാ എന്നീ പ്രതികൾക്കെതിരെയാണ് നടപടി. ലഷ്‌കറെ ത്വയ്യിബ നേതാക്കളായ ഇവർക്കെതിരെ പ്രത്യേക കോടതി ഉത്തരവ് പ്രകാരമാണ് പൊതു നോട്ടീസ് പതിക്കുന്നത്.
പ്രതികൾ നിർദിഷ്ട സമയത്തിനുള്ളിൽ കോടതിയിൽ ഹാജരായില്ലെങ്കിൽ തുടർ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം. കേസിലെ മുഖ്യസൂത്രധാരന്മാരെ വിചാരണ ചെയ്യാനുള്ള നീക്കത്തിൽ ഏറെ നിർണായകമാണ് ഈ നടപടി.