സാഹസിക വിനോദസഞ്ചാരത്തിന് ഇനി കർശന നിയന്ത്രണം: നിയമങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിൽ സാഹസിക വിനോദസഞ്ചാര മേഖലയിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം വർധിച്ചതോടെ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കടുപ്പിച്ച് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാഹസിക വിനോദ സംഘാടകർക്ക് കശന മാർഗനിർദേശങ്ങളാണ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ നിബന്ധനകൾ പ്രകാരം എല്ലാ സാഹസിക വിനോദ സംഘാടകരും വിനോദസഞ്ചാര വകുപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. കരയിലും വെള്ളത്തിലും ആകാശത്തുമുള്ള എല്ലാത്തരം സാഹസിക പ്രവർത്തനങ്ങൾക്കും പരിശീലനം ലഭിച്ച പ്രൊഫഷണൽ ഗൈഡുകളുടെയും പരിശീലകരുടെയും സേവനം ഉറപ്പാക്കണം. കൃത്യമായ സുരക്ഷാ ഉപകരണങ്ങളും മുൻകരുതലുകളും ഇല്ലാതെ ഇത്തരം വിനോദങ്ങൾ നടത്താൻ പാടില്ല.

നിയമങ്ങൾ ലംഘിക്കുന്ന സംഘാടകർക്കെതിരെ കർശന നിയമനടപടിയുണ്ടാകും. ഇവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കി അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

You may also like