“മുംബൈക്കാരുടെ ജീവന് ഒരു വിലയുമില്ലേ?”: മെട്രോ അപകടത്തിൽ സർക്കാരിനെതിരെ ആദിത്യ താക്കറെ

by WhatsUp Mumbai

മുംബൈ: മീരാ റോഡിൽ മെട്രോ ലൈൻ 9-ന്റെ നിർമ്മാണത്തിനിടെ തുങ്ക ഹോസ്പിറ്റലിന് സമീപം മെട്രോ സ്ലാബും നിർമ്മാണ സാമഗ്രികളും റോഡിലേക്ക് തകർന്നുവീണ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. മുംബൈയിലെ ജനങ്ങളുടെ ജീവന് ഭരണകൂടത്തിന്റെ കണ്ണിൽ യാതൊരു വിലയുമില്ലാത്ത അവസ്ഥയാണോ എന്ന് അദ്ദേഹം ചോദിച്ചു.

തുങ്ക ഹോസ്പിറ്റലിന് സമീപം നടന്ന അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും വൻ അപകടസാധ്യതയാണ് സൃഷ്ടിക്കപ്പെട്ടത്. വൻ പദ്ധതികളുടെ നിർമ്മാണം നടക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വൻ വീഴ്ചയാണ് ഉണ്ടാകുന്നത്. നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടവും മെട്രോ അധികൃതരും പൂർണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

സുരക്ഷാ വീഴ്ചകൾ തുടർച്ചയായി ഉണ്ടാകുന്നത് നഗരവാസികളുടെ ജീവൻ അപകടത്തിലാക്കുകയാണെന്നും സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആദിത്യ താക്കറെ ആവശ്യപ്പെട്ടു.

You may also like