ഫോട്ടോജേർണലിസം ചരിത്രത്തിന്റെ കണ്ണാടി; താനെയിൽ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത് ഏകനാഥ് ഷിൻഡെ

by WhatsUp Mumbai

താാനെ: ചരിത്രത്തെ സംരക്ഷിക്കാനും സമൂഹത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരാനുമുള്ള ഏറ്റവും ശക്തമായ മാർഗ്ഗങ്ങളിൽ ഒന്നാണ് ഫോട്ടോജേർണലിസമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെയിൽ സംഘടിപ്പിച്ച പ്രത്യേക ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾക്കപ്പുറം സംഭവങ്ങളുടെ ആഴവും ഗൗരവവും ജനങ്ങളിലേക്ക് എത്തിക്കാൻ ഫോട്ടോജേർണലിസ്റ്റുകൾക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ചിത്രം ആയിരം വാക്കുകൾക്ക് തുല്യമാണെന്നും, ചരിത്രപരമായ സംഭവങ്ങളെ അവിസ്മരണീയമായി നിലനിർത്തുന്നതിൽ വാർത്താ ചിത്രങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.

നഗരത്തിന്റെ വിവിധ വികസന ഘട്ടങ്ങളും സാമൂഹിക സാംസ്കാരിക സംഭവവികാസങ്ങളും കോർത്തിണക്കിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഫോട്ടോജേർണലിസ്റ്റുകളുടെയും ക്യാമറ കലാകാരന്മാരുടെയും മികച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനത്തിൽ നിരവധി പ്രമുഖരും പൊതുജനങ്ങളും പങ്കെടുത്തു.

You may also like