മുംബൈ മലയാളോത്സവത്തിന് ചെമ്പൂരിൽ തിരിതെളിഞ്ഞു; പുസ്തകമേള ശ്രദ്ധേയമാകുന്നു

by WhatsUp Mumbai

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം ഒരുക്കുന്ന 15-ാമത് മലയാളോത്സവത്തിനും സാംസ്കാരികോത്സവത്തിനും ചെമ്പൂർ ആദർശ വിദ്യാലയത്തിൽ ഗംഭീര തുടക്കം. കൈരളി ബുക്സ് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ നോവലിസ്റ്റ് ബാലകൃഷ്ണൻ നിർവ്വഹിച്ചു.

ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു. അരനൂറ്റാണ്ടിലേറെയായി മുംബൈയിലെ പ്രവാസി സാഹിത്യ മണ്ഡലത്തെ സമ്പന്നമാക്കിയ മുതിർന്ന സാഹിത്യകാരന്മാരായ ലീല സർക്കാർ, ബാലകൃഷ്ണൻ, ഉണ്ണി വാര്യത്ത്, ഗിരിജാവല്ലഭൻ, മേഘനാദൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വായനാപ്രേമികൾക്കായി ഡി.സി. ബുക്സ്, മാതൃഭൂമി, ചിന്ത, ഗ്രീൻ, കറന്റ്, കൈരളി തുടങ്ങി മലയാളത്തിലെ മുൻനിര പ്രസാധകരുടെ വിശാലമായ പുസ്തകശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

You may also like