രാമായണ മാസ സമാപനം: നെരൂൾ ഗുരുദേവഗിരിയിൽ സർവൈശ്വര്യ പൂജ ശനിയാഴ്ച

by WhatsUp Mumbai

നവി മുംബൈ : രാമായണ മാസാചരണത്തിന്റെ സമാപന ചടങ്ങുകളുടെ ഭാഗമായി നെരൂൾ ഗുരുദേവഗിരിയിൽ ഈ വരുന്ന 15-ാം തീയതി ശനിയാഴ്ച സർവൈശ്വര്യ പൂജ നടത്തുന്നു.

ശനിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം 7.15-നാണ് പൂജയ്ക്ക് ഭദ്രദീപം തെളിയുന്നത്. ഭക്തജനങ്ങൾക്കായി പൂജയ്ക്കാവശ്യമായ നിലവിളക്ക്, എണ്ണ, പുഷ്പം, മറ്റു പൂജാ ദ്രവ്യങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിൽനിന്നും ലഭ്യമാക്കും. പൂജയ്ക്കുശേഷം ഭക്തർക്ക് മഹാപ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
​7304085880
​8369312803
​9820165311

You may also like