202
നാന്ദേഡ് (മഹാരാഷ്ട്ര): പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ അധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലിനു നേരെ നാന്ദേഡിലെ മാതാ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപത്തുവച്ച് ആക്രമണം. വ്യാഴാഴ്ച രാവിലെ 11-ഓടെ മാരകായുധവുമായെത്തിയ അക്രമി നടത്തിയ ആക്രമണത്തിൽ ബാദലിന്റെ കൈയ്ക്ക് പരുക്കേറ്റു. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ സന്തോഷ് കേന്ദ്രെയ്ക്കും പരുക്കേറ്റു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാദലിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിടുകയും നാന്ദേഡ് എസ്പിയോട് റിപ്പോർട്ട് തേടുകയും ചെയ്തു. അക്രമിയെന്ന് സംശയിക്കുന്ന നിഹംഗ് സിങ് വിഭാഗത്തിൽപ്പെട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.