നവി മുംബൈ: രാഷ്ട്രീയ സ്വയംസേവക് സംഘം (ആർ.എസ്.എസ്) ഭാരത് ഭാരതി മലയാളി വിഭാഗത്തിന്റെ 54-ാമത് ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 16 ഞായറാഴ്ച നടക്കും. രാവിലെ 10 മണി മുതൽ നവി മുംബൈ ഐരോളി സെക്ടർ 15-ലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ കച്ച് വഗദ് ലെവ പാട്ടീദാർ സമാജ് ഹാളിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. മുംബൈ, നവി മുംബൈ, താനെ മേഖലകളിലെ മലയാളി സ്വയംസേവകരും സംഘബന്ധുക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ ഒന്നിച്ചുചേരും.
ചടങ്ങിൽ ആർ.എസ്.എസ് ദക്ഷിണ കേരളാ പ്രാന്ത സഹകാര്യവാഹും ജന്മഭൂമി ജനറൽ മാനേജരുമായ . കെ.ബി. ശ്രീകുമാർ, ട്രാവൻകൂർ എഡ്യുക്കേഷൻ ട്രസ്റ്റ് ഫൗണ്ടർ ട്രസ്റ്റിയും ഹാർമണി ഗ്രൂപ്പ് ഓഫ് സ്കൂൾസ് പ്രിൻസിപ്പലുമായ അഡ്വ. ബീനാ പ്രതാപ് തമ്പി, ആർ.എസ്.എസ് വിഭാഗ് സംഘചാലക് കമലേഷ് രാഘവ് പട്ടേൽ, കൊങ്കൺ പ്രാന്ത് മുഖ്യ മാർഗ് പ്രമുഖ് മിളിന്ദ് കുൽക്കർണി, ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എം.ഡിയും ജനം ടി.വി എം.ഡിയുമായ ഡോ. എസ്. രാജശേഖരൻ നായർ, ഭാരത് ഭാരതി മലയാളി വിഭാഗം പ്രമുഖ് എ.ആർ. ഗോകുൽദാസ് എന്നിവർ സംബന്ധിക്കും.
ആഘോഷങ്ങളുടെ ഭാഗമായി മുംബൈ ബാലഗോകുലാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തകർക്ക് ചടങ്ങിലേക്ക് എത്തിച്ചേരുന്നതിനായി ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.