നഗരത്തിലെ മരങ്ങൾക്ക് സംരക്ഷണം; ‘പ്രൊട്ടക്ട് മുംബൈ ട്രീസ്’ പദ്ധതിയുമായി കോൺഗ്രസ്

by WhatsUp Mumbai

മുംബൈ: മുംബൈ നഗരത്തിലെ വൃക്ഷങ്ങൾ നിലനിർത്തുന്നതിനും കോൺക്രീറ്റ് ചുവടുകൾ കാരണം മരങ്ങൾ കടപുഴകി വീഴുന്നത് തടയുന്നതിനുമായി കോൺഗ്രസ് പ്രദേശ് കമ്മിറ്റി ‘പ്രൊട്ടക്ട് മുംബൈ ട്രീസ്’ (Protect Mumbai Trees) പ്രചാരണത്തിന് തുടക്കമിട്ടു. നഗരത്തിലുടനീളം ചുവട്ടിൽ കോൺക്രീറ്റ് മൂടിയ നിലയിൽ കാണപ്പെടുന്ന മരങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ ബിഎംസിയോട് ആവശ്യപ്പെടാനും പൊതുജനങ്ങളോട് പങ്കാളികളാകാനും പ്രചാരണം ആഹ്വാനം ചെയ്യുന്നു.

മഴക്കാലത്ത് തട തടസ്സപ്പെട്ട് വേരുകൾ ദ്രവിച്ച് മരങ്ങൾ കടപുഴകി വീഴുന്ന ദുരന്തങ്ങൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചുവട്ടിൽ കോൺക്രീറ്റ് നിറച്ച മരങ്ങൾ കണ്ടാൽ അവയുടെ ചിത്രങ്ങളും കൃത്യമായ സ്ഥലവിവരങ്ങളും ജിയോ-ടാഗ് ചെയ്ത് ബിഎംസി അധികൃതർക്ക് കൈമാറാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിൽ ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും സജീവമായി പങ്കാളികളാകും. ബിഎംസിയുടെ അടിയന്തര ഇടപെടൽ ഉറപ്പാക്കി മരങ്ങളുടെ ചുവടുകളിലെ കോൺക്രീറ്റ് നീക്കം ചെയ്യാനാണ് പ്രചാരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

You may also like