255
മുംബൈ: ലോക്കൽ ട്രെയിനിലെ വനിതാ കോച്ചിൽ പാമ്പിനെ കണ്ടെന്ന സംശയത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ താനെ സ്റ്റേഷനിൽ ട്രെയിൻ 12 മിനിറ്റ് നിർത്തിയിട്ടു. പ്ലാറ്റ്‌ഫോം നമ്പർ 4-ൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ യാത്രക്കാർ അപായച്ചങ്ങല വലിക്കുകയായിരുന്നു.
റെയിൽവേ ജീവനക്കാർ വനിതാ കോച്ചിൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷം രാവിലെ 9:26-ഓടെ ട്രെയിൻ യാത്ര പുനഃആരംഭിച്ചു. സംഭവം യാത്രക്കാരിൽ പരിഭ്രാന്തി പരത്തുകയും ചില ട്രെയിൻ സർവീസുകൾ വൈകാനും കാരണമായി. അതേസമയം കോച്ചിൽ പാമ്പിനെ കണ്ടെത്തിയോ എന്ന് റെയിൽവേ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.